കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് മമ്മൂട്ടിക്ക് സ്വന്തം. അജയ് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍ പീസ്’ എന്ന ചിത്രത്തിന് വേണ്ടിയാണ് ലേഡീസ് ഫാന്‍ ഷോ സംഘടിപ്പിക്കുന്നത്. പുലിമുരുകന് എന്ന ചിത്രത്തിനു ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് റോയല്‍ സിനിമാസിന്റെ ബാനറില്‍ സി.എച്ച് മുഹമ്മദ് വടകരയാണ്. പതിനഞ്ച് കോടിയുടെ മുതല്‍മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. തെന്നിന്ത്യയിലെ അഞ്ച് ആക്ഷന്‍ കൊറിയോഗ്രാഫര്‍മാര്‍ ഒരുക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതയാണ്. സ്റ്റണ്ട് സില്‍വ, കനല്ക്കണ്ണന്, സിരുത്തൈ ഗണേഷ്, ജോളി മാസ്റ്റര്‍, മാഫിയാ ശശി എന്നിവരാണ് ചിത്രത്തിലെ സംഘട്ടന സംവിധായകര്‍. സുരേഷ് ഗോപിയുടെ മകന് ഗോകുല്‍ സുരേഷ് ഈ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ഉണ്ണി മുകുന്ദന്, ദിവ്യദര്ശന്, മക്ബൂല്‍ സല്മാന്, കൈലാഷ്, വരലക്ഷമി ശരത്കുമാര്, പൂനം ബവ്ജ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
കേരളത്തിലെ ആദ്യ ലേഡീസ് ഫാന്‍സ് ഷോ എന്ന റെക്കോര്‍ഡ് മമ്മൂട്ടിക്ക് സ്വന്തം
By
November 5, 2017 7:15 am