നടന് കമല്‍ഹാസനുനേരെയുള്ള വധഭീഷണി മത നിരപേക്ഷതയ്ക്കെതിരായ കൊലവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭീഷണി മുഴക്കിയ വര്‍ഗീയ നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയാറാകണമെന്ന് പിണറായി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. ജനാധിപത്യ ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിച്ച് കമല്‍ഹാസനെ നിശബ്ദനാക്കാന്‍ ഇത്തരം കൊലവിളികള്‍ക്കും ഭീഷണികള്‍ക്കും ആവില്ല. കൊലപാതക- ഉന്മൂലന ആഹ്വാനവുമായി അഴിഞ്ഞാടുന്ന ഫാസിസ്റ്റ് മനസ്സുള്ള മത -വര്‍ഗീയ ശക്തികളെ നിയമപരമായി നേരിടണമെന്നും പിണറായി വിജയന് ആവശ്യപ്പെട്ടു.