Home app

ഫേസ്ബുക്കില്‍ 27 കോടിയോളം വ്യാജന്മാര്‍ ; അറിയാമെന്ന് ഫേസ്ബുക്ക്

ഫേസ്ബുക്കില്‍ 27 കോടിയോളം അക്കൗണ്ടുകള്‍ വ്യാജമാണെന്ന് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച പുറത്തിറക്കിയ മൂന്നാം പാദ റിപ്പോട്ടില്‍ ഫെയ്സ്ബുക്ക് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണക്കു കൂട്ടിയിരുന്നതിനേക്കാള്‍ ദശലക്ഷക്കണക്കിന് വ്യാജ, കൃത്രിമ അക്കൗണ്ടുകള്‍ നിലനില്‍ക്കുന്നതായി കണ്ടെത്താന്‍ സാധിച്ചെന്ന് റിപ്പോര്‍ട്ടില്‍ ഫെയ്സ്ബുക്ക് വ്യക്തമാക്കി.

2017 ലെ മൂന്നാം പാദത്തിലെ 210 കോടി ഉപയോക്താക്കളുടെ കണക്കെടുക്കുമ്പോള്‍ ഇതില്‍ 2-3 ശതമാനത്തോളം മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയവയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞ ജൂലായില്‍ ഇത് ഒരു ശതമാനമായിരുന്നു. കൂടാതെ യഥാര്‍ഥ ഉപയോക്താക്കളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകള്‍ പത്തുശതമാനത്തോളം വരും. . ഈ രണ്ട് വിഭാഗം അക്കൗണ്ടുകളും ചേരുമ്പോള്‍ 27 കോടിയോളം വ്യാജ-കൃത്രിമ അക്കൗണ്ടുകള്‍ നിലവിലുള്ളതായാണ് ഫെയ്സ്ബുക്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top