ചേരുവകള്‍
- ചെമ്മീന്‍ – അര കിലോ
- തക്കാളി – രണ്ട് എണ്ണം
- പച്ചമുളക് – നാല് എണ്ണം
- കുടംപുളി – രണ്ടു കഷണം
- മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
- തേങ്ങ – ഒരു മുറി
- മല്ലിപൊടി – അര ടീസ്പൂണ്‍
- മുളകുപൊടി – കാല് ടീസ്പൂണ്‍
- ഇഞ്ചി – ഒരു ചെറിയ കഷണം
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചെമ്മീന്‍, തക്കാളി, പച്ചമുളക്, കുടംപുളി, മഞ്ഞള്‍പൊടി എന്നിവ കുറച്ചു വെള്ളത്തില്‍ വേവിച്ചു വറ്റിച്ചതില്‍ തേങ്ങ, മല്ലിപൊടി, മുളകുപൊടി, ഇഞ്ചി എന്നിവ നന്നായി മിക്സിയില്‍ അരച്ച് ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് തിളപ്പിക്കുക. ഇതില്‍ കടുക്, ഉലുവ, കറിവേപ്പില, വറ്റല്‍മുളക് എന്നിവ താളിച്ചു ചേര്‍ത്ത് അടുപ്പില്‍ നിന്നും വാങ്ങി ഉപയോഗിക്കാം.