പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തതെന്ന് പി.ടി.എ.റഹിം എംഎല്‍എ. സ്വര്‍ണക്കടത്തുകാരന്റെ ഗള്‍ഫിലെ ഓഫീസ് ഉദ്ഘാടനത്തില്‍ താനടക്കം രണ്ട് ഇടത് എംഎല്‍എമാര്‍ പങ്കെടുത്തതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കള്ളക്കടത്തുകേസ് പ്രതിയെ പിടിക്കുന്നത് തന്റെ ഉത്തരവാദിത്തമല്ല. ലെയിസ് എവിടെയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചാല്‍ പറഞ്ഞു കൊടുക്കാം. അല്ലാതെ അങ്ങോട്ടു പോയി പറഞ്ഞുകൊടുക്കേണ്ട ആവശ്യമില്ലെന്നും എംഎല്‍എ പറഞ്ഞു.
ലെയിസ് കൊഫേപോസ കേസില്‍ പ്രതിയാണെന്ന് അറിയാമെന്ന് കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖ് പറഞ്ഞു. ഫോട്ടോയില്‍ ഒപ്പം നില്‍ക്കുന്നവരെ പിടിച്ചുമാറ്റാനാകില്ലെന്നും റസാഖ് പ്രതികരിച്ചു.ലെയിസിന്റെ ഓഫീസ് ഇടത് എംഎല്‍എമാര്‍ ഉദ്ഘാടനം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നത്. കാരാട്ട് റസാഖ്, പി.ടി.എ. റഹിം എന്നിവരാണ് സ്വര്‍ണക്കടത്തുകേസ് പ്രതി അബ്ദുള്‍ ലെയിസിന്റെ ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ചത്. കൊഫേപോസ കേസില്‍ പിടികിട്ടാപ്പുള്ളിയാണ് അബ്ദുള്‍ ലെയിസ്. എംഎല്‍എമാര്‍ക്കൊപ്പം കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച മിനി കൂപ്പറിന്റെ ഉടമ കാരാട്ട് ഫൈസലും ചിത്രത്തിലുണ്ട്.