ചേരുവകള്‍
- കഴുകി വൃത്തിയാക്കിയ കൊഞ്ച് – 300 ഗ്രാം
- മുളകുപൊടി – മൂന്നു ടേബിള്‍സ്പൂണ്‍
- മഞ്ഞള്‍പൊടി – ഒരു ടീസ്പൂണ്‍
- ഗരംമസാല – 1 ടീസ്പൂണ്‍
- ചതച്ച കുരുമുളക് – മൂന്നു ടേബിള്‍സ്പൂണ്‍
- തക്കാളി – മൂന്ന് എണ്ണം, അരിഞ്ഞത്
- സവാള – ഒരു കപ്പ്, കനം കുറച്ച് അരിഞ്ഞത്
- പച്ചമുളക് – മൂന്ന് എണ്ണം, നീളത്തില്‍ അരിഞ്ഞത്
- വെളുത്തുള്ളി – രണ്ട് ടേബിള്‍സ്പൂണ്‍, ചെറുതായി അരിഞ്ഞത്
- ഇഞ്ചി – രണ്ട് ടേബിള്‍സ്പൂണ്‍, ചെറുതായി അരിഞ്ഞത്
- വെളിച്ചെണ്ണ – മൂന്ന് ടേബിള്‍സ്പൂണ്‍
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കഴുകി വൃത്തിയാക്കിയ കൊഞ്ച്, മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ചതച്ച കുരുമുളക്, അല്പം ഗരംമസാല എന്നിവ ചേര്‍ത്ത് ഇളക്കി ഒരു പാത്രത്തില്‍ ഇട്ട് അടച്ചുവെച്ച് ചൂടാക്കുക. വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല.
ചൂടാകുമ്പോള്‍ കൊഞ്ചിന്റെ വെള്ളം അതിലേക്ക് ഇറങ്ങിക്കൊള്ളും. ചെറുതായി വെന്തുകഴിയുമ്പോള്‍ ഇത് അടുപ്പില്‍ നിന്നും വാങ്ങിവയ്ക്കുക. ഇതില്‍ ബാക്കിയായിരിക്കുന്ന വെള്ളം കളയരുത്.
വേറെ ഒരു പാത്രത്തില്‍ അല്ലെങ്കില്‍ ചട്ടിയില്‍ എണ്ണ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് മൂപ്പിക്കുക. പച്ചമണം മാറുമ്പോള്‍ അതിലേക്ക് കനം കുറച്ച് അരിഞ്ഞ സവാള ചേര്‍ത്ത് വഴറ്റുക.
അതിലേക്ക് കൊഞ്ചു വേവിക്കാന്‍ എടുത്ത അതേ കൂട്ട്: മുളകുപൊടി, മഞ്ഞള്‍പൊടി, ഉപ്പ്, ചതച്ച കുരുമുളക്, അല്പം ഗരംമസാല എന്നിവ ചേര്‍ത്ത് ഇളക്കുക. വേവിച്ച കൊഞ്ചില്‍ ഇതെല്ലാം ചേര്‍ത്തിട്ടുള്ളതുകൊണ്ട് മസാല അധികം ആകരുത്.
മസാലയിലേക്ക് വെന്ത കൊഞ്ചും ബാക്കി വന്ന വെള്ളവും മിക്സ് ചെയ്ത് വറ്റിച്ചെടുക്കുക. ചതച്ച കുരുമുളക് അല്പം കൂടുതല്‍ ചേര്‍ത്താല്‍ നന്ന്. കറി നന്നായി വറ്റിയാല്‍ അടുപ്പില്‍ നിന്നും വാങ്ങാം. കൊഞ്ചുകറി വറ്റിച്ചത് തയ്യാര്‍.