ഏഷ്യകപ്പ് ഹോക്കിയില്‍ ചിരവൈരികളായ പാകിസ്ഥാനെ തോല്പിച്ച് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു.എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ഇന്ന് നടക്കുന്ന മലേഷ്യ ദക്ഷിണ കൊറിയ സെമിയിലെ വിജയികളാവും ഫൈനലില്‍ ഇന്ത്യയോട് ഏറ്റുമുട്ടുക.
ഇന്ത്യക്ക് ഫൈനലില്‍ എത്താന്‍ സമനില മാത്രം മതിയെന്നിരിക്കെ പാകിസ്ഥാനെ ഇന്ത്യ ആധികാരിക മായി വിജയം നേടി.സത്ബീര്‍സിങ്, ഹര്‍മന്‍പ്രീത് സിങ്, ലളിത് ഉപാധ്യായ്, ഗുര്ജന്ത്സിങ് എന്നിവരാണ് ഇന്ത്യക്കായി ഗോള്‍ നേടിയത്. പാകിസ്ഥാനെതിരെയുള്ള ഇന്ത്യയുടെ ഈ വര്‍ഷത്തെ നാലാമത്തെ ജയമാണിത്.