ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍നിന്നും കാണാതായ വജ്ര മുത്തുകള്‍ കണ്ടെത്തി. ക്രൈബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ക്ഷേത്രത്തിനുള്ളില്‍ നിന്നുമാണ് മുത്തുകള്‍ കണ്ടെത്തിയത്. കാണാതായ 26 മുത്തുകളില്‍ 12 എണ്ണമാണ് കണ്ടെത്തിയത്. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
രണ്ടു മാലകളിലേയും കുടയിലേയും വജ്ര മുത്തുകളാണ് കാണാതായത്. മുത്തുകള്‍ അടര്‍ന്നുപോയതെന്നാണ് ക്രൈബ്രാഞ്ച് റിപ്പോര്‍ട്ട്.