ആപ്പിളിന്റെ ഉത്പന്ന വിതരണ കമ്പനികളുടെ ഓഹരികള്‍ ഉയര്‍ന്നു. ഐഫോണ്‍ എട്ട് പുറത്തിറക്കാനിരിക്കെയാണ് എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസ്, റെഡിങ്ടണ് ഇന്ത്യ എന്നിവയുടെ ഓഹരി വില അഞ്ച് ശതമാനത്തോളം ഉയര്‍ന്നത്.
എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസിന്റെ ഓഹരിവില 9.40ഓടെ 3.54 ശതമാനമുയര്‍ന്ന് 52.60 രൂപയായി. റെഡിങ്ടണിന്റെ ഓഹരിയാകട്ടെ 2.42 ശതമാനമുയര്‍ന്ന് 162.80 രൂപയിലെത്തി.
കഴിഞ്ഞ ഓഗസ്റ്റ് 21നാണ് ഐഫോണ്‍ ഉള്‍പ്പടെയുള്ള ആപ്പിള്‍ ഉത്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ വിതരണം ചെയ്യുമെന്ന് എച്ച്സിഎല്‍ ഇന്‍ഫോസിസ്റ്റംസ് അറിയിച്ചത്.