Home app

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ ഇന്ന് ബഹുജന റാലി

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ ഇന്ന് ബഹുജന റാലി. പുരോഗമന സാഹിത്യകാരന്‍മാരും സാമൂഹ്യപ്രവര്‍ത്തകരും ഇടതു രാഷ്ട്രീയാനുഭാവികളും ചേര്‍ന്നു രൂപീകരിച്ച കൂട്ടായ്മയാണ് പ്രതിഷേധ റാലി സംഘടിക്കുന്നത്. അന്‍പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.

പി.സായിനാഥ്, പ്രശാന്ത് ഭൂഷണ്‍, മേധാ പട്ക്കര്‍, സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുക്കും. മജസ്റ്റിക് റയില്‍വെ സ്റ്റേഷനില്‍ നിന്നാണ് റാലി ആരംഭിക്കുന്നത്. തുടര്‍ന്ന് സെന്‍ട്രല്‍ കോളജ് ഗ്രൗണ്ടില്‍ സാംസ്‌ക്കാരിക പരിപാടികളോടെ സമാപിക്കും. തെരുവു നാടകങ്ങളും സംഗീതപരിപാടികളും റാലിയോടനുബന്ധിച്ച് നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top