ഹൂസ്റ്റണിലുണ്ടായ ഹാര്‍വി കൊടുങ്കാറ്റിലും വെള്ളപ്പൊക്കത്തിലും നിന്ന് രക്ഷപ്പെടുത്തിയ രണ്ടാമത്തെ ഇന്ത്യന്‍ വിദ്യര്‍ഥിയും മരിച്ചു. ഡല്‍ഹി സ്വദേശിയായ ശാലിനി സിംഗ്(25) ആണ് മരിച്ചത്. വെള്ളപ്പൊക്കത്തില്‍ കുടുങ്ങി കിടന്ന ഇവരെ രക്ഷപ്പെടുത്തിയ ശേഷം ചികിത്സയിലായിരുന്നു.
ഓഗസ്റ്റ് 26നാണ് ടെക്സസിലെ വിദ്യാര്‍ഥിയായ ശാലിനി സിംഗിനെയും സുഹൃത്ത് നിക്കി ഭാട്ടിയയെയും ടെക്സസിലെ സ്വോളന്‍ തടകത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ജയ്പുര്‍ സ്വദേശിയായ നിക്കി ഭാട്ടിയ ഓഗസ്റ്റ് 30നാണ് മരിച്ചത്.
ഒരു മാസം മുമ്പാണ് ശാലിനി സിംഗ് ടെക്സസിലെ എ ആന്‍ഡ് എം സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിനു ചേര്‍ന്നത്. ഇതേ സര്‍വകലാശാലയില്‍ റിസേര്‍ച്ച് അസിസ്റ്റന്റ് ആയിരുന്നു നിക്കി ഭാട്ടിയ. അടുത്ത ബുധനാഴ്ചയോ വ്യാഴാഴ്ചയോ ബ്രിയാനില്‍ ശാലിനിയുടെ ശവസംസ്കാരം നടത്തുമെന്ന് അമേരിക്കയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.