ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ച ഉദ്യോഗസ്ഥയ്ക്കും സ്ഥലംമാറ്റം. മൂന്ന് വര്‍ഷം മുമ്പ് വിരമിച്ച ഉദ്യോഗസ്ഥയെ പോലും സ്ഥലം മാറ്റിയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കൊല്ലത്ത് നിന്ന് വിരമിച്ച ഗ്രേഡ് വണ്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലില്ലിയെയാണ് സ്ഥലംമാറ്റിയത്. ഇവരെ കൊല്ലത്ത് നിന്നും എറണാകുളത്തേക്കാണ് മാറ്റിയത്.
ഓണത്തിരക്കിനിടെ തിരക്കിട്ട് നടത്തിയ സ്ഥലംമാറ്റ പട്ടികയില്‍ വന്ന പിശകാണ് വിരമിച്ച ഉദ്യോഗസ്ഥയും ഉള്‍പ്പെടാന്‍ കാരണമായതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. കഴിഞ്ഞ ദിവസമാണ് 531 പേരെ ഉള്‍പ്പെടുത്തി ആരോഗ്യ വകുപ്പില്‍ സര്‍ക്കാര്‍ കൂട്ട സ്ഥലം മാറ്റം നടത്തിയത്.