Home app

ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി; പ്രക്ഷോഭകാരികള്‍ക്ക് മുന്നില്‍ കീഴടങ്ങി

വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരെയുള്ള കോടതി വിധിയെ തുടര്‍ന്നുണ്ടായ വ്യാപക അക്രമത്തില്‍ രൂക്ഷ വിമര്‍ശനവുമായി ചണ്ഡീഗഢ് ഹൈക്കോടതി. സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും സര്‍ക്കാര്‍ പ്രക്ഷോഭകാരികള്‍ക്ക് മുന്നില്‍ കീഴടങ്ങിയെന്നും കോടതി വിമര്‍ശിച്ചു.

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നുവെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ നേട്ടം ഉണ്ടാക്കാനായി മുഖ്യമന്ത്രി മനോഹാര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍ കലാപങ്ങള്‍ക്ക് കൂട്ട് നില്‍ക്കുകയായിരുന്നോ. നഗരം കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രി കാഴ്ചക്കാരനായി നിന്നുവെന്നും കോടതി നിരീക്ഷിച്ചു.

പഞ്ച്കുളയിലെ പോലീസ് സുരക്ഷയുമായി ബന്ധപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് ഖട്ടാര്‍ സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. കലാപത്തെകുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top