ഉത്തര്‍പ്രദേശിലെ മഥുരയിലുണ്ടായ വാഹനാപകടത്തില്‍ പോലീസ് മേധാവി മരിച്ചു. നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി പട്രോളിംഗ് നടത്തിയിരുന്ന പോലീസ് വാഹനത്തില്‍ ട്രാക്ടര്‍ ഇടിച്ചായിരുന്നു അപകടം. പോലീസ് സബ് ഇന്‍സ്പെക്ടര്‍ സക്കീര്‍ അലിയാണ് മരിച്ചത്.
അപകടശേഷം ട്രാക്ടര്‍ ഡ്രൈവര്‍ രക്ഷപ്പെട്ടുവെന്നും പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അധികൃതര്‍ അറിയിച്ചു.