കൊച്ചി മെട്രൊയുടെ യാത്രാനിരക്കുകള്‍ കുറയ്ക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബെംഗളൂരു ഐഐഎം പഠനം നടത്തിയാണ് നിലവിലെ ടിക്കറ്റ് നിരക്കുകള്‍ നിശ്ചയിച്ചിരിക്കുന്നത്. രാജ്യത്ത് എവിടെയും വിദ്യാര്‍ത്ഥികള്‍ക്ക് മെട്രൊ തീവണ്ടികളില്‍ ടിക്കറ്റ് നിരക്കില്‍ സൗജന്യം അനുവദിച്ചിട്ടുമില്ലെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.
മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷന് വരെ മെട്രൊ ഓടിത്തുടങ്ങുമ്പോള്‍ നിലവിലെ ടിക്കറ്റ് നിരക്കുകള്‍ പുനരവലോകനം ചെയ്യുമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജും യാത്രാനിരക്ക് കുറക്കണമെന്ന് ഇ.ശ്രീധരനും അഭിപ്രായപ്പെട്ടിരുന്നു. 40 രൂപയാണ് ആലുവയില്‍ നിന്നും പാലാരിവട്ടം വരെയുള്ള മെട്രൊയുടെ ചാര്‍ജ്.