ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ വീണ്ടും കൊച്ചിയിലെത്തുന്നതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. സ്മാര്‍ട്ട്ഫോണ്‍ വിപണന ശൃംഖലയായ ‘ഫോണ്‍ 4 ഡിജിറ്റല്‍ ഹബ്ബി’ന്റെ കൊച്ചി എംജി റോഡ് ഷോറൂം ഉദ്ഘാടനത്തിനാണ് സണ്ണി എത്തുന്നത്. ഓഗസ്റ്റ് 17ന് രാവിലെ 11.30നാണ് ഉദ്ഘാടന ചടങ്ങ്.
്ഒരു കോടിയോളം രൂപയ്ക്കാണ് താരം കൊച്ചിയിലെത്തുന്നതിന് സമ്മതിച്ചതെന്ന് ഫോണ്‍ 4നോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. താരത്തിന്റെ മാനേജര്‍ വഴിയാണ് എല്ലാം അറിയിച്ചിരിക്കുന്നത്. മലയാളികള്‍ക്കിടയിലും തനിക്കേറെ ആരാധകരുണ്ടെന്നതാണ് താരത്തിന് കേരളത്തിലേക്ക് വരാന്‍ ഇഷ്ടമുള്ളതെന്നും വ്യക്തമാക്കിയിട്ടുണ്ട്.