ഇറച്ചിക്കോഴിയുടെ വില കുറഞ്ഞു. കിലോയ്ക്ക് 100-110 രൂപയായി. കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ കുറഞ്ഞതാണ് വില താഴാന്‍ കാരണമായിരിക്കുന്നത്. ചരക്ക്, സെവന നികുതി നടപ്പായ ജൂലൈ ഒന്നിനു ശേഷം കോഴിയിറച്ചിക്ക് വില കുത്തനെ കൂടിയിരുന്നു. കിലോയ്ക്ക് 160 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. ഇറച്ചിക്കോഴി 87 രൂപയ്ക്ക് വില്‍ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയെങ്കിലും വ്യാപാരികള്‍ തയ്യാറായില്ല. ഇതിനിടെ കോഴിയിറച്ചിക്ക് ആവശ്യക്കാര്‍ കുറഞ്ഞു. ഇറച്ചികോഴിക്ക് രോഗമാണെന്ന വ്യാപക പ്രചാരണമാണ് ആവശ്യക്കാര്‍ കുറയാന്‍ കാരണം. രണ്ടാഴ്ച മമുമ്പു വരെ കിലോയ്ക്ക് 150 രൂപയായിരുന്നത് ക്രമേണ കുറഞ്ഞ് 100 രൂപ മുതല്‍ 110 രൂപവരെയായി
രോഗമെന്ന് പ്രചാരണം: ഇറച്ചിക്കോഴി വില കുറയുന്നു
By
August 4, 2017 7:17 am