പ്രേക്ഷകർക്കിടയിൽ കൗതുകമായ കടമറ്റത്ത് കത്തനാരുടെ കഥ ആധുനിക സാങ്കേതികവിദ്യകളുടെയും മികച്ച അണിയറ പ്രവർത്തകരുടേയും പിൻബലത്തോടെ ചലച്ചിത്രാവിഷ്ക്കാരമാകുകയാണ്. കത്തനാർ ദ വൈല്ഡ് സോസറര് എന്ന ടാഗ് ലൈനോടെയാണ് ഈ ചിത്രമൊരുങ്ങുന്നത്.
മലയാള സിനിമയിലെ വമ്പൻ ചലച്ചിത്ര നിർമ്മാണ സ്ഥാപനമായ ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ഫിലിപ്സ് ആന്റ് മങ്കിപ്പെൻ, ഹോം എന്നീ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ഒരുക്കിയ റോജിൻ തോമസ്സാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മാർച്ച് അഞ്ച് ബുധനാഴ്ച കൊച്ചി പൂക്കാട്ടുപടിയിലെ ഗോകുലം ഫ്ളോറിൽ വച്ച് ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ അണിയറപ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ലളിതമായ പൂജാ ചടങ്ങോടെയാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.
“ഗോകുലം ഗോപാലൻ ആദ്യ ഭദ്രദീപം തെളിയിച്ചു. ജയസൂര്യ, റോജിൻതോമസ്, കൃഷ്ണമൂർത്തി,രാഹുൽ സുബ്രഹ്മണ്യൻ, ആർ.രാമാനന്ദ്, , നീൽ – ഡി കുഞ്ഞ. രാജീവൻ, ഉത്തരാ മേനോൻ, എന്നിവരും ഈ ചടങ്ങിൽ പങ്കാളികളായി. തുടർന്ന് ശ്രീ ഗോകുലം ഗോപാലൻ സ്വിച്ചോൺ കർമ്മവും ജയസൂര്യ ഫസ്റ്റ് ക്ലാപ്പും നൽകി. 36 ഏക്കറിൽ നാൽപ്പത്തിഅയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള പടുകൂറ്റൻ സെറ്റാണ് ഈ ചിത്രത്തിനു വേണ്ടി പൂക്കാട്ടുപടിയിൽ ഒരുക്കിയിരിക്കുന്നത്.
എഡിറ്റിംഗ് -റോജിൻ തോമസ്. മേക്കപ്പ് – റോണക്സ് സേവ്യർ . കോസ്റ്റും ഡിസൈൻ – ഉത്തരാ മേനോൻ. വി.എഫ്. എക്സ്-സൂപ്പർവൈസർ – വിഷ്ണു രാജ് വി.എഫ്. എക്സ്. പ്രൊഡ്യൂസർ – സെന്തിൽ നാഥൻ. ഡി.ഐ.കളറിസ്റ്റ് – എസ്.ആർ.കെ. വാര്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടേർസ് -ഷാലം, ഗോപേഷ്. കോ പ്രൊഡ്യൂസേർസ് – വി.സി. പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – കൃഷ്ണമൂർത്തി. പ്രൊഡക്ഷൻ കൺട്രോളർ – സിദ്ദു പനയ്ക്കൽ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – സജി.സി.ജോസഫ്. രാധാകൃഷ്ണൻ ചേലാരി, വാഴൂർ ജോസ്. ഫോട്ടോ – ഹരി തിരുമല. ശ്രീ ഗോകുലം മൂവീസ് ചിത്രം പ്രദർശനത്തിനെത്തിക്കും.