കൊച്ചി: ദിലീപിനെതിരായ വധ ഗൂഢാലോചന കേസിൽ തെളിവുകൾ കൈമാറിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ഓഡിയോ റെക്കോർഡുകൾ അടക്കമുള്ള തെളിവുകളാണ് കൈമാറിയത്. തെളിവുകൾ കൃത്യമമായി ഉണ്ടാക്കിയതല്ല. ശബ്ദം ദിലീപിൻ്റെതാണന്ന് തെളിയിക്കാൻ സഹായകരമായ സംഭാഷണവും കൈമാറി. സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് വിശദമായ തെളിവുണ്ട്. തന്നെപ്പോലെ കൂടുതൽ പേർ വരും ദിവസങ്ങളിൽ രംഗത്തുവരും. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നവർ തെളിവുകളുമായി രംഗത്ത് വരട്ടെ എന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപുമായി ഉണ്ടായിരുന്നത് സുതാര്യമായ സാമ്പത്തിക ഇടപാടുകളാണ്.
കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിൽ ആയിരുന്നു ബാലചന്ദ്രകുമാറിൻ്റെ മൊഴിയെടുക്കൽ.