Breaking News

പ്രതിയെ തിരഞ്ഞുപോയ പൊലീസ്​ സംഘത്തിൻ്റെ വള്ളം മുങ്ങി പൊലീസുകാരൻ മരിച്ചു

തിരുവനന്തപുരം: പോത്തൻകോട്​ സുധീഷ്​ വധക്കേസിലെ പ്രതിയെ തിരഞ്ഞുപോയ പൊലീസ്​ സംഘത്തിൻ്റെ വള്ളം മുങ്ങി പൊലീസുകാരൻ മരിച്ചു. കേസിലെ പ്രധാന പ്രതി ഒട്ടകം രാജേഷിന്​ വേണ്ടിയുള്ള തിരച്ചിലിനിടെയാണ്​ അപകടം.

വർക്കല സി.ഐ അടക്കം നാലുപേരാണ്​ വള്ളത്തിൽ​ ഉണ്ടായിരുന്നത്​. മൂന്നുപേർ നീന്തിരക്ഷപ്പെട്ടു. . കെ.എ.പി ബറ്റാലിയനിലെ ബാലുവിനെ രക്ഷിച്ച് കരയ്ക്കെത്തിച്ചു എങ്കിലും ഗുരുതരാവസ്ഥയിലായിരുന്നു, തുടർന്ന് ആശുപത്രിയിൽ വച്ച് ബാലു മരണപ്പെട്ടു​. ആലപ്പുഴ പുന്നപ്ര സ്വദേശിയാണ് ബാലു. വർക്കല ശിവഗിരി പതിയക്കടവിലാണ്​ സംഭവം.

വാർത്തകൾ ഉടനടി നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/JdPS81e9O4k8h6JsmOoOh2

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top