അഗളി:അട്ടപ്പാടിയില്‍ വീണ്ടും ശിശു മരണം. പത്ത് മാസം പ്രായമായ ആദിവാസിക്കുട്ടി മരിച്ചു. അഗളി കതിരംപതി ഊരില്‍ അയ്യപ്പന്റെയും രമ്യയുടെയും മകള്‍ അസന്യയാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. വൈകിട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് കുഞ്ഞ് മരിച്ചത്.
വീട്ടിയൂർ ഊരിലെ ഗീതു -സുനീഷ് ദമ്പതികളുടെ മൂന്ന് ദിവസം പ്രായമായ കുഞ്ഞ് രാവിലെ മരിച്ചിരുന്നു. നാല് ദിവസത്തിനിടെ വ്യത്യസ്ത പ്രായക്കാരായ നാല് കുട്ടികളാണ് അട്ടപ്പാടിയില്‍ മരിച്ചത്.