Breaking News

എം ജി സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി ദീപ സമരം അവസാനിപ്പിച്ചു

കോട്ടയം:എം ജി സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിനി ദീപ മോഹനന്റെ സമരം അവസാനിപ്പിച്ചു. ആരോപണവിധേയനായ അധ്യാപകന്‍ നന്ദകുമാറിനെ നാനോ സെന്ററില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന ആവശ്യം യൂണിവേഴ്‌സിറ്റി അംഗീകരിച്ചതോടെയാണ് ദീപ സമരം അവസാനിപ്പിച്ചത്. ദീപയ്ക്ക് ഗവേഷണം തുടരാനുള്ള എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് സര്‍വകലാശാല അറിയിച്ചു. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top