കുറിച്ചി:കോട്ടയത്ത് പൊലീസുകാരൻ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ. കുറിച്ചി ഔട്ട് പോസ്റ്റിന് സമീപത്താണ് സംഭവം.
കുറിച്ചി സ്വദേശി മധുസൂദനൻ ( 52 ) ആണ് മരിച്ചത്. കോട്ടയം എ.ആർ ക്യാമ്പിലെ പൊലീസുകാരനാണ്. ഇന്ന് രാവിലെ സമീപത്തെ മുറിയിൽ ഉള്ളവരാണ് മധുസൂദനനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുടുംബവുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു മധുസൂദനന്റെ താമസം. മരണം ഹൃദയാഘാതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം.