കൊല്ലം: പ്രസിദ്ധ കാഥികനും നാടക സംവിധായകനുമായ കൊല്ലം ബാബു (80) അന്തരിച്ചു. പതിനായിരത്തിലേറെ വേദികളില്‍ കഥ അവതരിപ്പിച്ച കാഥികനാണ് കൊല്ലം ബാബു.യവന നാടക ട്രൂപ്പിന്റെ അമരക്കാരനായിരുന്നു.
13-ാം വയസില്‍ നാടക വേദിയിലൂടെയാണ് കൊല്ലം ബാബുവിന്റെ കലാ ജീവിതം തുടങ്ങുന്നത്. പാട്ടുകാരനായ സഹോദരന് ഗോപിനാഥന് നായരുടെ പ്രോത്സാഹനത്തിലാണ് അദ്ദേഹം കാഥികനായത്. ചേരിയില്‍ വിശ്വനാഥന്റെ ‘നീലസാരി’ എന്ന നോവല്‍ സഹോദരന് കഥാപ്രസംഗമാക്കിക്കൊടുത്തു. പിന്നീട് കഥാപ്രസംഗത്തില്‍ തന്റേതായ ശൈലി വെട്ടിത്തുറന്ന് തിരക്കുള്ള കാഥികനായി മാറി.
കഥാപ്രസംഗത്തില്‍ പ്രശസ്തി നേടിക്കഴിഞ്ഞശേഷമാണ് 1982ല്‍ യവന എന്ന നാടക ട്രൂപ്പ് ആരംഭിക്കുന്നത്. 1979ല്‍ കഥാപ്രസംഗത്തിന് സംഗീതനാടക അക്കാദമി പുരസ്കാരം, 2010ല്‍ കേരള കഥാപ്രസംഗ അക്കാദമിയുടെ കാഥിക ശ്രേഷ്ഠ അവാര്‍ഡ്, 2012ല്‍ കഥാപ്രസംഗത്തില്‍ സമഗ്ര സംഭാവനാ പുരസ്കാരം തുടങ്ങി നൂറുകണക്കിന് പുരസ്കാരങ്ങള്‍ കിട്ടിയിട്ടുണ്ട്. ഭാര്യ: സിഎന്‍ കൃഷ്ണമ്മ. മക്കള്‍: കല്യാണ്‍ കൃഷ്ണന്, ആരതി, ഹരികൃഷ്ണന്.