Kerala

കത്തെഴുതി വച്ച് ഭാര്യ വീടു വിട്ടു, യുവാവ് തൂങ്ങിമരിച്ചു,യുവതിയ്ക്കായ് അന്വേഷണം

ശാസ്താംകോട്ട : ഭാര്യയെ കാണാതായതിനെ തുടര്‍ന്നു ഭര്‍ത്താവ് ഗുജറാത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ശക്തമാക്കി.കുന്നത്തൂര്‍ കിഴക്ക് ഗുരു നിവാസില്‍ അരുണ്‍ ഡി.രാജ് (29) ആണ് ഗുജറാത്തില്‍ മരിച്ചത്. ഭാര്യ ലിറ്റി രാജനു (21) വേണ്ടിയാണ് തിരച്ചില്‍ തുടരുന്നത്.

സമീപവാസികളായ അരുണും ലിറ്റിയും 2019 ഓഗസ്റ്റ് 6നു വിവാഹിതരായി. തുടര്‍ന്ന് ലിറ്റി അരുണിനും കുടുംബത്തിനുമൊപ്പം താമസിക്കുകയായിരുന്നു. ഇതിനിടെ കുണ്ടറയില്‍ നഴ്സിങ് പഠനവും തുടര്‍ന്നു. അരുണ്‍ ഗുജറാത്തില്‍ ടയര്‍ കമ്പനിയിൽ ജിവനക്കാരനായിരുന്നു. സര്‍ട്ടിഫിക്കറ്റ് വാങ്ങണം എന്ന് പറഞ്ഞാണ് ഗുജറാത്തില്‍ നിന്നു ലിറ്റി നാട്ടിലെത്തിയത്.

അരുണിന്റെ വീട്ടില്‍ എത്തിയ ശേഷം കഴിഞ്ഞ ഓഗസ്റ്റ് 16നു കാണാതാവുകയായിരുന്നു. പോവുകയാണെന്നും അന്വേഷിക്കേണ്ടതില്ലെന്നും എഴുതിയ കത്തും കണ്ടെത്തി. തുടര്‍ന്നാണ് അരുണിനെ ഗുജറാത്തിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

നാട്ടില്‍ എത്തിച്ച മൃതദേഹം സംസ്കരിച്ചു. അരുണിന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇവര്‍ തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്നു യുവതി ബന്ധം ഉപേക്ഷിച്ച്‌ നാട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നും ഫോണ്‍കോളുകള്‍ പരിശോധിച്ച്‌ സമീപ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top