കുമളി:ഇടുക്കിയിലെ കുമളി ടൗണില്‍ സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി അട്ടപ്പള്ളം കുമ്പന്താനം വീട്ടില്‍ ധനീഷ്, പുറ്റടി രഞ്ജിതി ഭവനില്‍ അഭിരാമി എന്നിവരാണ് മരിച്ചത്.വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഉച്ചയോടെ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് ധനീഷ് ബന്ധുക്കളിലൊരാളെ ഫോണില്‍ വിളിച്ച് അറിയിച്ചു. തുടര്‍ന്ന് ഇവരും പൊലീസും പല ഭാഗത്തായി തെരച്ചില്‍ ആരംഭിച്ചിരുന്നു. തെരച്ചിലിന്റെ ഭാഗമായി ലോഡ്ജുകളില്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. ഇരുവരുടെയും വിവാഹം ഉറപ്പിച്ചിരുന്നതായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്.
സ്വകാര്യ ലോഡ്ജില്‍ കമിതാക്കൾ മരിച്ച നിലയില്‍
By
August 31, 2021 8:39 am