പത്തനംതിട്ടയില്‍ അബാന്‍ ജംഗ്ഷനില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 14 പേര്‍ക്ക് കടിയേറ്റു.12 പുരുഷന്മാര്ക്കും രണ്ടു സ്ത്രീകള്‍ക്കുമാണ് കടിയേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
അബാൻ ജംഗ്ഷൻ വഴി വിവിധ ആവശ്യങ്ങൾക്ക് വന്നവർക്കാണ് നായയുടെ ആക്രമണം നേരിടേണ്ടിവന്നത്. രാവിലെ മുതൽ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ നായ ആളുകളെ ഓടിച്ചിട്ട് കടിക്കുകയായിരുന്നു. നായയ്ക്ക് പേ വിഷബാധയുണ്ടോ എന്ന് സംശയിക്കുന്നുണ്ട്