കൊച്ചി: നെടുങ്കണ്ടം രാജ്കുമാര് കസ്റ്റഡിയി മരണക്കേസില്‍ പോലീസുകാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ നടപടി. ആറ് പോലീസുകാരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടും. അഞ്ച് പോലീസുകാര്‍ക്കെതിരെ വകുപ്പുതല നടപടിയുണ്ടാകും. മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരെയും നടപടി സ്വീകരിക്കും. രാജ്കുമാറിന്റെ ബന്ധുക്കള്‍ക്ക് 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
കേസില്‍ ഒന്നാംപ്രതിയായ എസ്.ഐ കെ.എ സാബു അടക്കം 9 ഉദ്യോഗസ്ഥരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇടുക്കി മുന്‍ എസ്.പി വേണുഗോപാല്‍, ഡി.വൈ.എസ്.പിമാരായ ഷംസ്, അബ്ദുള്‍ സലാം, ജയില്‍ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ക്കെതിരെയും സി.ബി.ഐ അന്വേഷണം നടന്നുവരികയാണ്.