തന്റെ പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിക്കുകയും അതിലൂടെ മറ്റുള്ളവരുമായി മോശമായ രീതിയില്‍ ചാറ്റ് ചെയ്യുകയും ചെയ്യുന്ന സംഭവം വെളിപ്പെടുത്തി നടി ശാലു കുര്യന്. ഇന്‍സ്റ്റഗ്രം പേജില്‍ ലൈവിലെത്തിയാണ് താരത്തിന്റെ പ്രതികരണം. തന്റെ ചിത്രങ്ങള്‍ അടക്കം ഈ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ടെന്നും മോശം ചാറ്റ് ശ്രദ്ധയില്‍പ്പെട്ടവര്‍ സ്ക്രീന്‍ഷോട്ടുകള്‍ എടുത്ത് തനിക്ക് അയച്ചുതന്നുവെന്നും ഷാലു പറയുന്നു.
ജിന്‍സി എന്ന പേരിലുള്ള ഐഡിയില്‍ നിന്നാണ് തന്റെ പേരില്‍ അശ്ലീല ചാറ്റുകള്‍ നടക്കുന്നത്. ഇക്കാര്യം സൂചിപ്പിച്ച് സൈബര്‍ സെല്ലിനും പൊലീസിനും പരാതി നല്‍കിയിട്ടുണ്ടെന്നും ഷാലു ലൈവിലെത്തി പറയുന്നു.