Breaking News

ആക്ഷന്‍ ഹീറോ ബിജുവിലെ നടൻ മയക്കുമരുന്നുമായി പിടിയിൽ

കൊച്ചി: ആക്ഷന്‍ ഹീറോ ബിജു ഉള്‍പ്പടെ നിരവധി മലയാള സിനിമകളില്‍ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടന്‍ നിരോധിത ലഹരി മരുന്നുമായി പിടിയില്‍. എറണാകുളം സ്വദേശി പ്രസാദ്(39) ആണ് പിടിയിലായത്​.

എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ്​ എറണാകുളം നേര്‍ത്തില്‍ നിന്നാണ്​ മാരകലഹരി മരുന്നുമായി പിടിയിലായത്​.ഹാഷിഷ് ഓയില്‍, ബ്രൂപിനോര്‍ഫിന്‍, കഞ്ചാവ് എന്നീ ലഹരിമരുന്നുകള്‍ക്കൊപ്പം മാരാകായുധവും പ്രസാദില്‍ നിന്നി പിടിച്ചെടുത്തിട്ടുണ്ട്​.

വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകളുണ്ട്​.ആക്ഷന്‍ ഹീറോ ബിജുവിന്​ പുറമെ ഇബ, കര്‍മാനി തുടങ്ങിയ സിനിമകളിലാണ് ഇയാള്‍ അഭിനയിച്ചിട്ടുള്ളത്​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top