ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജി വച്ചു. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ലോകായുക്ത ഉത്തരവിനെ തുടർന്നാണ് രാജി.തൻ്റെ രാജി രാഷ്ട്രീയ ധാർമികത ഉയർത്തിപിടിക്കാൻ ആണ്. ലവലേശം തെറ്റ് ചെയ്തിട്ടില്ല എന്ന് ഉത്തമബോധ്യം. ഏത് അന്വേഷണ ഏജൻസികൾക്കും വീട്ടിലേക്ക് സ്വാഗതം എന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.ബന്ധു നിയമനക്കേസില്‍ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് രാജി
ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ രാജി വച്ചു
By
April 13, 2021 1:27 pm