Breaking News

കപ്പല്‍ ബോട്ടില്‍ ഇടിച്ച്‌ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു,12 പേരെ കാണാതായി

കോഴിക്കോട്: കപ്പല്‍ ബോട്ടില്‍ ഇടിച്ച്‌ 3 മത്സ്യത്തൊഴിലാളികള്‍ മരിച്ചു. 12പേരെ കാണാതായി. ബേപ്പൂരില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്. രണ്ടുപേരെ രക്ഷപ്പെടുത്തി. ശേഷിക്കുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കോസ്റ്റ് ഗാര്‍ഡി​ന്റെ രാജ്ദൂത് ബോട്ടും ഹെലികോപ്ടറും തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ബേപ്പൂര്‍ സ്വദേശിയുടെ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.ഇത് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.മംഗലാപുരത്തിന് സമീപം പുറംകടലിലാണ് അപകടം ഉണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top