തിരുവനന്തപുരം:തരൂർ മണ്ഡലത്തിൽ പിപി സുമോദ് മത്സരിക്കും.പി കെ ജമീലയ്ക്ക് സീറ്റില്ല.
മന്ത്രി എകെ ബാലന്റെ ഭാര്യ കൂടിയായ ജമീല മത്സരിക്കുന്നതിൽ ഒരു വിഭാഗം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ജമീല വന്നാൽ ജില്ലയിലെ മുഴുവൻ മണ്ഡലത്തിലും അത് ബാധിക്കുമെന്ന് മണ്ഡലം കമ്മിറ്റികൾ വിലയിരുത്തിയ സാഹചര്യത്തിൽ പി.കെ ജമീലയെ മാറ്റണമെന്ന് സിപിഐഎം ജില്ലാ കമ്മറ്റി തീരുമാനിക്കുകയായിരുന്നു.
തരൂരിൽ ഡിവൈഎഫ്ഐ നേതാവ് പി പി സുമോദ് സ്ഥാനാർത്ഥിയാകും. നേരത്തെ കോങ്ങാടാണ് സുമോദ് മത്സരിക്കാൻ തീരുമാനിച്ചിരുന്നത്. കോങ്ങാട് അഡ്വ. ശാന്തകുമാരി മത്സരിക്കും.