ബെംഗളൂരു∙ : കേരളത്തിനുവേണ്ടി റോബിൻ ഉത്തപ്പ ഉജ്ജ്വല സെഞ്ചുറിയുമായി തകർത്തടിച്ച മത്സരത്തിൽ ഒഡീഷയെ തകർത്ത് വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വിജയത്തുടക്കം. മഴമൂലം 45 ഓവറാക്കി ചുരുക്കിയ എലീറ്റ് ഗ്രൂപ്പ് സിയിലെ ആവേശപ്പോരാട്ടത്തിൽ മഴനിയമപ്രകാരം 34 റൺസിനാണ് കേരളത്തിന്റെ ജയം. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഒഡീഷ നിശ്ചിത 45 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 258 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ കേരളം 38.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തു നിൽക്കെ വീണ്ടും മഴയെത്തി. ഇതോടെയാണ് കേരളത്തെ വിജയികളായി പ്രഖ്യാപിച്ചത്.
ഉത്തപ്പയ്ക്ക് ഉജ്ജ്വല സെഞ്ചുറി, കേരളത്തിന് ജയത്തുടക്കം
By
February 20, 2021 5:48 pm