ആലപ്പുഴ: എസ്എന്‍ഡിപി കണിച്ചു കുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ.മഹേശന് എസ്എന്‍ഡിപി ശാഖ ഓഫീസില്‍ തൂങ്ങി മരിച്ച സംഭവത്തില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, അദ്ദേഹ്തതിന്്റെ സഹായി കെകെ അശോകന്, ബിഡിജെഎസ് അധ്യക്ഷനും എസ്എന്‍ഡിപി ബോര്‍ഡ് അംഗവുമായ തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശിച്ചു.
കെ.കെ.മഹേശന്്റെ ഭാര്യ ഉഷാദേവി നല്കിയ ഹര്‍ജിയിലാണ് ആത്മഹത്യാപ്രേരണ, ഗൂഢാലോചന എന്നീ വകുപ്പുകള്‍ ചുമത്തി വെള്ളാപ്പള്ളിക്കും മകനുമെതിരെ കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടത്. മാരാരിക്കുളം പൊലീസിനോടാണ് പുതിയ വകുപ്പുകള്‍ ചേര്‍ത്തി എഫ്ഐആര്‍ ഇട്ട് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി നിര്‍ദേശിച്ചത്.