തിരുവനന്തപുരം: അഴിമതിയുടെ ശരശയ്യയില്‍ കിടക്കുന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയിരിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് മുല്ലപ്പള്ളിയുടെ പ്രതികരണം.
ഏത് നിമിഷവും താന്‍ ജയിലിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവ് മുഖ്യമന്ത്രിക്ക് വന്നിരിക്കുന്നു. അതിനാലാണ് അദ്ദേഹം പ്രതികാര ബുദ്ധിയോടെ പ്രതിപക്ഷ നേതാക്കളെ തിരഞ്ഞുപിടിച്ച് പൊതുസമൂഹത്തിന് മുമ്ബില്‍ വ്യക്തിഹത്യ നടത്തുന്നത്.
ഇതിനെ കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി നിന്ന് പരാജയപ്പെടുത്തും.
സര്‍ക്കാറിെന്റ എല്ലാ കൊള്ളരുതായ്മകളും തുറന്നുകാട്ടി സമൂഹത്തിന് മുന്നില്‍ ഇനിയും അവതരിപ്പിക്കും. പ്രതികാര നടപടിയെടുത്ത് നിശ്ശബദ്മാക്കാമെന്ന് കരുതേണ്ട. പ്രതിപക്ഷ നേതാവിനെക്കുറിച്ച് അഭിമാനമാണുള്ളത്. കഴിഞ്ഞ നാലര വര്‍ഷമായി സര്‍ക്കാര്‍ നടത്തുന്ന അഴിമതികള്‍ അദ്ദേഹം ഓരോന്നായി തുറന്നുകാണിക്കുകായണ്. സ്പ്രിന്ക്ലറടക്കമുള്ള അഴിമതികളാണ് ഇവിടെ നടന്നത്. ഇക്കാര്യങ്ങളൊന്നും ഇതുവരെ നിഷേധിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.
യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ ബാര്‍ കോഴക്കേസില്‍ ഉയര്‍ന്ന പരാതി എല്‍.ഡി.എഫ് സര്‍ക്കാര്‍ നാല് തവണ അന്വേഷിച്ചതാണ്. അന്നെല്ലാം ക്ലീന്‍ ചീറ്റ് നല്‍കിയതുമാണ്. അതേസമയം, ബാര്‍ കോഴയുമായി ബന്ധപ്പെട്ട് 10 കോടി രൂപ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിക്ക് ഓഫര്‍ ചെയ്തുവെന്ന് ബിജു രമേശ് ആരോപിച്ചിരിക്കുന്നു. എന്തുകൊണ്ട് ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാവുന്നില്ല. എല്‍.ഡി.എഫിലെത്തിയതോടെ ജോസ് കെ. മാണിയെ പരിശുദ്ധനാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
ഒരു പ്രവാസിയില്‍നിന്ന് 50 ലക്ഷം തട്ടിയെന്ന് സി.പി.എമ്മിെന്റ കൂടെനില്‍ക്കുന്ന സ്വതന്ത്ര എം.എല്‍.എക്കെതിരെ ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ തെളിവുണ്ടെന്ന് ഹൈകോടതിയും പറഞ്ഞിരിക്കുന്നു. എന്നിട്ടും അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. എല്‍.ഡി.എഫ് സര്‍ക്കാറിലെ മന്ത്രിമാര്‍ക്കെതിരെ പുതിയ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. തെന്റ കീഴിലെ മന്ത്രിമാരുടെ കൈകള്‍ അഴിമതി പുരളാത്തതാണെന്ന് ഉറപ്പിച്ച് പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ എന്നും മുല്ലപ്പള്ളി രാമചന്ദ്രന് ചോദിച്ചു.