Breaking News

സ്വപ്നയുടെ ശബ്ദരേഖ:അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ഇന്ന് നിയമോപദേശം ലഭിക്കും

തിരുവനന്തപുരം:  സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെ ഉറവിടം കണ്ടെത്താന്‍ കേസെടുത്ത് അന്വേഷിക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസില്‍ ആശയക്കുഴപ്പം തുടരുന്നു.ശബ്ദരേഖ തന്റേതാണെന്ന് നേരത്തെ സ്വപ്ന സമ്മതിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെ കേസെടുക്കുമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ശബ്ദരേഖയുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലില്‍ നിന്ന് ഇന്ന് നിയമോപദേശം ലഭിക്കും.ഇതിന്റെ അടിസ്ഥാനത്തിലാവും തുടര്‍ നടപടികള്‍. ശബ്ദ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം വേണമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിര്‍ബന്ധിക്കുന്നുവെന്നായിരുന്നു ശബ്ദ സന്ദേശം.സ്വര്‍ണക്കടത്ത് പ്രതികളും മുഖ്യമന്ത്രിയുമായുള്ള ഗാഢബന്ധത്തിനു തെളിവാണ് ശബ്ദരേഖയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

ദക്ഷിണ മേഖലാ ജയില്‍ ഡി.ഐ.ജി അജയകുമാര്‍ സ്വപ്നയെ പാര്‍പ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലിലെത്തി ഇന്നലെ നടത്തിയ അന്വേഷണത്തില്‍ ശബ്ദം സ്വപ്നയുടേതു തന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം സ്വപ്ന സമ്മതിച്ചതായി ഡി.ഐ.ജി വെളിപ്പെടുത്തുകയായിരുന്നു. എന്നാല്‍, സന്ദേശം റെക്കാര്‍ഡ് ചെയ്തത് എന്നാണെന്നോ, ആരാണെന്നോ അറിയില്ലെന്നാണ് സ്വപ്നയുടെ മൊഴി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top