Breaking News

വികസന പദ്ധതികളെ അട്ടിമറിക്കുന്നതിനെതിരെ 25 ലക്ഷം പേരുടെ സമരം ഇന്ന്

തിരുവനന്തപുരം:കേന്ദ്രഏജൻസികളെ ഉപയോഗിച്ച് സംസ്ഥാനത്തിൻ്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ തിങ്കളാഴ്‌ച ജനകീയ പ്രതിരോധം തീർക്കും. കാൽലക്ഷം ബൂത്ത്‌ കേന്ദ്രങ്ങളിൽ വൈകിട്ട്‌ അഞ്ചുമുതൽ ആറുവരെ നടത്തുന്ന പ്രതിഷേധത്തിൽ സംസ്ഥാനത്താകെ 25 ലക്ഷംപേർ അണിചേരും. ഓരോ ബൂത്തിലും കുറഞ്ഞത്‌ 100 പേർ പങ്കെടുക്കും. കോവിഡ്‌ മാനദണ്ഡം പാലിച്ചാകും ധർണ.

നിയമപരമായ അന്വേഷണത്തിനപ്പുറം വികസനപദ്ധതികളെ തടസ്സപ്പെടുത്തുന്ന നിലയിലേക്ക്‌ അന്വേഷണ ഏജൻസികൾ നീങ്ങിയിരിക്കുകയാണ്‌. കേന്ദ്ര ഏജൻസികളുടെ രാഷ്‌ട്രീയലക്ഷ്യത്തോടെയുള്ള നീക്കം ജനകീയ പ്രതിരോധത്തിൽ തുറന്നുകാണിക്കും. എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ കണ്ണേറ്റുമുക്കിൽ പങ്കെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top