Breaking News

മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം

ശബരിമല: വൃശ്ചികപ്പുലരിയിൽ ശബരിമലയിൽ തീർഥാടകർ എത്തി തുടങ്ങി. മുൻകൂട്ടി രജിസ്റ്റർ ചെയ്ത1000 പേർക്കാണ് പ്രതിദിനം മലകയറാൻ അനുമതി. തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയതിനാൽ തിരക്ക് അൽപ്പം പോലുമില്ല. പുലർച്ചെ അഞ്ചിന് പുതിയ മേൽശാന്തി നട തുറന്നു. തീർഥാടകർക്ക് നെയ്യഭിഷേകത്തിന് അനുമതി ഇല്ല. പകരം പ്രസാദം വാങ്ങാം. ദർശനത്തിനെത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top