Breaking News

മനുഷ്യ വിസർജ്യം പൊതികളാക്കി വീടുകളുടെ മുന്നിലിടും,ഒടുവിൽ നാട്ടുകാർ കയ്യോടെ പിടികൂടി

Photo: Subeesh Kollam

കൊല്ലം:അഞ്ചലിൽ മനുഷ്യ വിസർജ്യം പൊതികളാക്കി വീടുകളുടെ മുന്നിൽ വലിച്ചെറിയുന്ന സാമൂഹ്യ വിരുദ്ധനെ നാട്ടുകാർ പിടികൂടി  പോലീസിനെ ഏൽപ്പിച്ചു. അഞ്ചൽ ചോരനാട് സ്വദേശി സുധാകരനെയാണ് പിടികൂടിയത്. സുധാകരൻ താമസിക്കുന്ന വീടിനോട് ചേർന്നുള്ള വീട്ട് മുറ്റത്തും സമീപത്തെ നിരവധി വീട്ടുമുറ്റത്തും ദിവസങ്ങളായി മനുഷ്യ വിസർജ്യം പേപ്പറിൽ പൊതിഞ്ഞ് കവറിലാക്കി ആരും കാണാതെ വലിച്ച് എറിയുന്നത് പതിവായിരുന്നു. സുധാകരനാണ് ഇത്തരം പ്രവർത്തി ചെയ്യുന്നതെന്ന് ആർക്കും അറിയില്ലായിരുന്നു. സംഭവത്തിൽ അഞ്ചൽ പോലീസിൽ പരാതി നൽകിയെങ്കിലും മനുഷ്യ വിസർജ്യം വീട്ടുമുറ്റത്ത് പതിവായി തള്ളുന്ന സാമൂഹ്യ വിരുദ്ധനെ കണ്ടെത്താനായില്ല. തുടർന്ന് ചിലർ സിസി ടി വി വീടുകളിൽ സ്ഥാപിച്ചു. വീട്ട് മുറ്റത്ത് വീണ്ടും പൊതി കണ്ടതിനെ തുടർന്ന് സിസി ടി വി പരിശോധിച്ചപ്പോഴാണ്
സുധാകരന്റെ വീട്ടിൽ നിന്നും പൊതി വീഴുന്നത് കണ്ടത്. നാട്ടുകാർ സുധാകരന്റെ വീട്ടിലെത്തി സംഭവം ചോദ്യം ചെയ്തപ്പോൾ സുധാകരൻ വീട്ടിൽ കയറി കതക് അകത്ത് നിന്നും പൂട്ടുകയും പുറത്ത് ഇറങ്ങാൻ തയ്യാറായില്ല. തുടർന്ന് നാട്ടുകാർ കതക് പൊളിച്ച് അകത്ത് കയറി പിടികൂടിയ ശേഷം സുധാകരനെ അഞ്ചൽ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top