Breaking News

ഭർതൃമാതാവിനെ ഇരുമ്പുവടിക്കടിച്ച് കൊലപ്പെടുത്തി, കത്തിച്ച് 29 കാരി

ഗോട്ട:ഭര്‍ത്താവിന്റെ  അമ്മയുമായി വഴക്ക് കൂടി ഞെട്ടിപ്പിക്കുന്ന കൊലപാതകത്തില്‍ കലാശിച്ചു. അഹമ്മദാബാദിലെ ഗോട്ടയിലാണ് സംഭവം. 29 കാരിയായ നികിതയാണ് തന്റെ ഭര്‍ത്താവ് ദീപക് അഗര്‍വാളിന്റെ അമ്മ, രേഖയെ ഡി ബ്ളോക്കിലുള്ള തന്റെ റോയല്‍ ഹോംസ് എന്ന ഫ്ലാറ്റില്‍ വെച്ച്‌, ഇരുമ്പുവടി വച്ച് തലക്കടിച്ച്‌ കൊലപ്പെടുത്തിയത്.

രാജസ്ഥാനിലെ പാലി സ്വദേശികളായ അഗര്‍വാള്‍ കുടുംബം, ഗോട്ടയില്‍ ഒരു മാര്‍ബിള്‍/ഗ്രാനൈറ്റ് വിപണന സ്ഥാപനം നടത്തുന്നവരാണ്. രാജസ്ഥാനിലെ ബീവര്‍ സ്വദേശിയായ നികിതയുമായുള്ള ദീപകിന്റെ വിവാഹം നടന്നത് ഇക്കൊല്ലം ജനുവരിയിലാണ്. നികിത അഞ്ചുമാസം ഗര്‍ഭിണിയായിരുന്നു.

നികിതയും, ഭര്‍ത്തൃമാതാവ് രേഖയും തമ്മില്‍ ഒട്ടും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല എന്നും അവിടെ നിത്യം വഴക്കുകള്‍ പതിവായിരുന്നു എന്നും അയല്‍വാസികള്‍ പൊലീസിന് മൊഴിനല്‍കി. രേഖ, ഇടയ്ക്കിടെ നികിതയുടെ സ്വഭാവശുദ്ധിയെപ്പറ്റി മോശമായ പരാമര്‍ശങ്ങള്‍ നടത്താറുണ്ടായിരുന്നത്രെ.

 

രേഖയുടെ ഭര്‍ത്താവും, ദീപകിന്റെ അച്ഛനുമായ രാം നിവാസ് കൊവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി കടയില്‍ ഇരിക്കെയാണ് ദീപക്കിന് അച്ഛനില്‍ നിന്ന് ഒരു കാള്‍ വരുന്നത്. വീട്ടിനുള്ളില്‍ നിന്ന് ബഹളം കേട്ടതിനെത്തുടര്‍ന്ന് അയല്‍ക്കാര്‍ കൊവിഡ് സെന്ററില്‍ ഉള്ള രാം നിവാസിനെ വിളിച്ചു പറഞ്ഞതിനെത്തുടര്‍ന്നാണ് അയാള്‍ മകനെ വിളിച്ചു കാര്യം പറഞ്ഞത്. അച്ഛനെ വിളി വന്നതിനെത്തുടര്‍ന്ന് ദീപക് ഉടനടി നികിതയെ വിളിച്ച്‌ കാര്യം പറഞ്ഞു. അപ്പോള്‍, അമ്മയുമായി ഒരു ചെറിയ വഴക്കുണ്ടായി, തന്നെ അമ്മ മര്‍ദ്ദിച്ചു എന്ന് നികിത ഏങ്ങലടിച്ചുകൊണ്ട് ദീപക്കിനെ അറിയിച്ചു. അത്രയും പറഞ്ഞ് അവള്‍ ഫോണ്‍ കട്ടുചെയ്തു. അതോടെ ദീപക് ബൈക്കില്‍ വീട്ടിലേക്ക് കുതിച്ചെത്തി.

 

ബെല്ലടിച്ചിട്ടും ആരും വാതില്‍ തുറക്കാതിരുന്നപ്പോള്‍ ദീപക് വീണ്ടും നികിതയുടെ ഫോണില്‍ വിളിച്ചു. തന്റെ കിടപ്പുമുറി ആരോ പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണ് എന്നാണ് നികിത ഫോണില്‍ പറഞ്ഞത്. ഒന്നാം നിലയിലായിരുന്നു അഗര്‍വാള്‍ കുടുംബത്തിന്റെ ഫ്ലാറ്റ്. അതുകൊണ്ട് ഒരു കോണി സംഘടിപ്പിച്ച്‌ ദീപക്, ബാല്‍ക്കണിയിലൂടെ എത്തി നോക്കി. ഡൈനിങ് റൂമില്‍ ചോരയില്‍ കുളിച്ച്‌ പാതി കരിഞ്ഞ നിലയിലുള്ള അമ്മയുടെ ജഡം അയാള്‍ കണ്ടു. അതിനു ശേഷം അയാള്‍ ബാല്‍ക്കണി വഴി അകത്തുകടന്നു ബെഡ്റൂമിലേക്ക് ചെന്നപ്പോള്‍, നികിത പറഞ്ഞതില്‍ നിന്ന് വിരുദ്ധമായി കിടപ്പറ പുറത്തു നിന്ന് പൂട്ടിയിരുന്നില്ല എന്ന് ദീപക്കിന് മനസ്സിലായി മനസ്സിലായി. എന്തിനു കള്ളം പറഞ്ഞു, എന്തുകൊണ്ട് വാതില്‍ തുറന്നില്ല എന്ന് ചോദിച്ചപ്പോള്‍, താന്‍ വല്ലാത്ത ക്ഷീണം തോന്നി കിടന്നുറങ്ങിപ്പോയതാണ് എന്നവള്‍ പറഞ്ഞു.

 

പിന്നാലെ പൊലീസ് വന്നു. അന്വേഷണങ്ങളുണ്ടായി. ചോദ്യം ചെയ്യലിന്റെ ആദ്യഘട്ടത്തില്‍ അവള്‍ താന്‍ തികച്ചും നിരപരാധിയാണ് എന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ പൊലീസിന്റെ ചോദ്യം ചെയ്യലിന് മുന്നില്‍ അവള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. ഭര്‍ത്താവിന്റെ അമ്മയുമായി കലഹത്തിലേര്‍പ്പെട്ട നികിത അവര്‍ ഒരു ഇരുമ്ബുവടി കൊണ്ട് തലക്ക് അടിച്ചു എന്നും, ആ ശക്തമായ അടിയില്‍ തലയോട്ടി പൊളിഞ്ഞ് രക്തം വാര്‍ന്നാണ് രേഖ മരിച്ചത് എന്നും പൊലീസ് പറഞ്ഞു. ഭര്‍ത്തൃമാതാവ് മരിച്ചു എന്ന് മനസ്സിലായപ്പോള്‍ നികിത ആദ്യം കിടക്കവിരി കൊണ്ട് തറയില്‍ വീണ രക്തം തുടച്ചു നീക്കാനും. പുതപ്പിട്ടു മൂടി ജഡം ഫ്ലാറ്റിനുള്ളില്‍ തന്നെ ഇട്ടു കത്തിക്കാനും ഒരു വ്യര്‍ത്ഥ ശ്രമം നടത്തി. കേസില്‍ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കയാണ് 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top