Breaking News

അഞ്ച് വയസ്സുകാരന് ക്രൂരമർദ്ദനം,പിതൃസഹോദരൻ കസ്റ്റഡിയിൽ

തൊടുപുഴ: അഞ്ച് വയസുകാരന് ക്രൂരമർദനമേറ്റതായി പരാതി.ഇടുക്കി ഉണ്ടപ്ലാവ് എന്ന സ്ഥലത്താണ് സംഭവം. അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദനമേറ്റത്. സംഭവത്തിൽ പിതൃസഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. മർദനത്തിൽ കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലേൽക്കുകയും ആന്തരിക രക്തസ്രാവം ഉണ്ടാകുകയും ചെയ്തു. തൊടുപുഴ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി അപകടനില തരണം ചെയ്തു. വീണ് പരുക്കേറ്റെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് മർദന വിവരം പുറത്തുവന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top