Breaking News

നെ​യ്യാ​ർ സിം​ഹ​സ​ഫാ​രി പാ​ർ​ക്കി​ലെ​ത്തി​ച്ച ക​ടു​വ കൂ​ട് പൊ​ളി​ച്ച് ര​ക്ഷ​പ്പെ​ട്ടു

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ൽ​നി​ന്നും നെ​യ്യാ​ർ സിം​ഹ​സ​ഫാ​രി പാ​ർ​ക്കി​ലെ​ത്തി​ച്ച ക​ടു​വ കൂ​ട് പൊ​ളി​ച്ച് ര​ക്ഷ​പ്പെ​ട്ടു. കൂ​ടി​ന്‍റെ ക​മ്പി വ​ള​ച്ചെ​ടു​ത്ത് ക​ടു​വ ര​ക്ഷ​പ്പെ​ട്ടെ​ന്നാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ‍​ർ പ​റ​യു​ന്ന​ത്. ക​ടു​വ​യ്ക്കാ​യി പ്ര​ദേ​ശ​ത്തെ ഡ്രോൺ ഉപയോഗിച്ചുള്ള തെ​ര​ച്ചി​ൽ നടത്തിയതിനെ തുടർന്ന് കടുവയെ കണ്ടെത്തി. പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

 

ര​ണ്ടു മാ​സ​ത്തോ​ളം വ​യ​നാ​ട് ചീ​യ​മ്പം പ്ര​ദേ​ശ​ത്ത് വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ളെ കൊ​ന്നൊ​ടു​ക്കി​യ ക​ടു​വ ക​ഴി​ഞ്ഞ 25 നാ​ണ് കൂ​ട്ടി​ലാ​യ​ത്. ചീ​യ​മ്പം കോ​ള​നി പ​രി​സ​ര​ത്ത് വ​ള​ർ​ത്ത് നാ​യ​യെ പി​ടി​ക്കാ​ൻ ശ്ര​മി​ച്ച ക​ടു​വ​യെ പ്ര​ദേ​ശ​വാ​സി​ക​ൾ പാ​ട്ട​കൊ​ട്ടി തു​ര​ത്തു​ക​യാ​യി​രു​ന്നു. ആ​ന​പ​ന്തി​യി​ൽ സ്ഥാ​പി​ച്ച കൂ​ട്ടി​ൽ ക​യ​റി​യ ക​ടു​വ​യെ പി​ന്നീ​ട് ഇ​രു​ളം ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

 

ചീ​യ​മ്പം പ്ര​ദേ​ശ​ത്ത് നി​ന്ന് നാ​ലു വ​ർ​ഷ​ത്തി​നി​ടെ പി​ടി​കൂ​ടു​ന്ന മൂ​ന്നാ​മ​ത്തെ ക​ടു​വ​യാ​ണി​ത്. ട്രീ​റ്റ്മെ​ന്‍റ് കേ​ജ് എ​ന്ന പ്ര​ത്യേ​ക കൂ​ട്ടി​ലാ​ണ് ക​ടു​വ​യെ പാ‍​ർ​പ്പി​ച്ച​ത്. ഈ ​കൂ​ടി​ന്‍റെ മേ​ൽ​ഭാ​ഗം പൊ​ളി​ച്ചാ​ണ് ക​ടു​വ ര​ക്ഷ​പ്പെ​ട്ടു പോ​യ​ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top