കണ്ണൂര്‍: പതിവായി വന്ന വിവാഹ ആലോചനകള്‍ മുടക്കിയെന്ന് ആരോപിച്ച് അയല്‍വാസിയുടെ കട യുവാവ് ജെ സി ബി കൊണ്ട് ഇടിച്ചുതകര്‍ത്തു. പ്ലാക്കുഴില്‍ ആല്ബിന് എന്ന യുവാവാണ് തന്റെ വിവാഹം മുടക്കിയ പുളിങ്ങോം കുമ്ബന്കുന്നിലെ സോജിയുടെ കട ഇടിച്ചു തകര്‍ത്തത്. തന്റെ അഞ്ചോളം വിവാഹ ആലോചനകള്‍ സോജി മുടക്കി എന്നാണ് ആല്‍ബിന്റെ ആരോപണം.
തിങ്കളാഴ്ച രാവിലെ 9 മണിക്കാണ് കട തകര്‍ത്തത്.സോജി കടയടച്ച് പോയ സമയത്താണ് അക്രമം ഉണ്ടായത്. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. എന്നാല്‍, ആല്‍ബിനുമായി ഒരു പ്രശ്നവുമില്ലെന്നും, എന്തിന്റെ പേരിലാണ് കട തകര്‍ത്തതെന്ന് അറിയില്ലെന്നും സോജി പ്രതികരിച്ചു.