ന്യൂഡൽഹി: രാജ്യത്ത് സ്കൂളുകൾ തുറക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാർഗരേഖ.തിരക്ക് ഒഴിവാക്കാൻ കഴിയും വിധം ക്ലാസുകൾ ക്രമീകരിക്കണം. ഇരിപ്പിടങ്ങൾ കൃത്യമായ അകലം ഉറപ്പാക്കി ക്രമീകരിക്കണം. കുട്ടികളും അധ്യാപകരും സ്കൂൾ ജീവനക്കാരും മാസ്ക് ധരിക്കണം. സ്കൂളുകളിൽ പരിപാടികളും ചടങ്ങുകളും സംഘടിപ്പിക്കരുത്. വീട്ടിൽ ഇരുന്നു പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുവാദം നൽകണം എന്നിവയാണ് മാർഗരേഖയിൽ ഉള്ളത്.ഒക്ടോബർ 15 മുതലാണ് സ്കൂളുകൾ തുറക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് അനുമതി നൽകിയിട്ടുള്ളത്.
സ്കൂളുകൾ തുറക്കാൻ മാർഗ്ഗരേഖ പുറപ്പെടുവിച്ചു
By
October 5, 2020 6:09 pm