മൂലമറ്റം: സെൽഫി എടുക്കുന്നതിനിടയിൽ വീണ്ടും അപകടം. യുവാവിന് ജീവൻ നഷ്ടപ്പെട്ടു. വാഗമണ്‍ സന്ദര്‍ശിക്കാനായി പോയ യുവാവ് സെല്‍ഫിയെടുക്കുന്നതിനിടയില്‍ കൊക്കയിലേക്ക് കാല്‍വഴുതി വീണ് മരിച്ചു.തൊടുപുഴ കാരിക്കോട് പുതിയേടത്ത് സോമസുന്ദരന്‍ നായരുടെ മകന് ഉണ്ണിക്കൃഷ്ണന് എസ്.(28) ആണ് മരിച്ചത്. വാഗമണ്‍ ഭാഗത്തേക്കുള്ള യാത്രക്കിടെ സുഹൃത്തുക്കളുമൊത്ത് കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍ കുംബകാനത്ത് റോഡരികിലെ കെട്ടില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ 200 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് സംഭവം.കൂടയുണ്ടായിരുന്നവര്‍ അറിയിച്ചതനുസരിച്ചു ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം മുകളിലേക്ക് എടുക്കുകയായിരുന്നു.
സെല്‍ഫിയെടുക്കുന്നതിനിടയില്‍ കൊക്കയിലേക്ക് കാല്‍വഴുതി വീണ് യുവാവ് മരിച്ചു
By
October 5, 2020 2:17 pm