Breaking News

വിജയവഴിയിൽ മുംബൈ;കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ 48 റണ്‍സിന് തോൽപ്പിച്ചു

അബുദാബി: ഐപിഎല്ലിലെ പതിമൂന്നാം മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ 48 റണ്‍സിന് തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. മുംബൈ ഉയര്‍ത്തിയ 192 വിജയലക്ഷ്യം പിന്തുടര്‍ന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 20 ഓവറിന്‍ 143 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും ചേര്‍ന്ന് പാഞ്ചാബിന് മികച്ച തുടക്കം സമ്മാനിച്ചു. എന്നാല്‍ വൈകാതെ തന്നെ കളി മുംബൈ ഇന്ത്യന്‍സ് വരുതിയിലാക്കി. 18 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത മായങ്കിനെ ബുംറ പുറത്താക്കി. പിന്നാലെ മൂന്നു പന്ത് മാത്രം നേരിട്ട കരുണ്‍ നായര്‍ ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ പുറത്തായി.

19 പന്തില്‍ 17 റണ്‍സെടുത്ത കെ.എല്‍ രാഹുലും പുറത്തായതോടെ പഞ്ചാബ് പ്രതിരോധത്തിലായി. തുടര്‍ന്ന് നാലാം വിക്കറ്റില്‍ ഒന്നിച്ച നിക്കോളാസ് പുരനും ഗ്ലെന്‍ മാക്സ്വെല്ലും ചേര്‍ന്ന് സ്‌കോര്‍ 101 വരെ എത്തിച്ചു. 27 പന്തില്‍ രണ്ടു സിക്സും മൂന്നു ഫോറുമടക്കം 44 റണ്‍സെടുത്ത പുരന്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുത്തിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് മുംബൈക്കായി തിളങ്ങിയത്. 45 പന്തുകള്‍ നേരിട്ട രോഹിത് മൂന്നു സിക്സും എട്ട് ഫോറുമടക്കം 70 റണ്‍സെടുത്തു. ഇഷാന്‍ കിഷനൊപ്പം രോഹിത് 62 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 32 പന്തില്‍ നിന്ന് 28 റണ്‍സെടുത്താണ് കിഷന്‍ പുറത്തായത്. തുടര്‍ന്ന് തകര്‍ത്തടിച്ച കിറോണ്‍ പൊള്ളാര്‍ഡ് – ഹാര്‍ദിക് പാണ്ഡ്യ കൂട്ടുകെട്ടാണ് മുംബൈ സ്‌കോര്‍ 191 ല്‍ എത്തിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top