Breaking News

രാജസ്ഥാനെതിരെ കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സിന് മികച്ച ജയം

ദുബായ്: ഐപിഎല്ലിലെ പന്ത്രണ്ടാം മത്സരത്തിൽ  രാജസ്ഥാനെതിരെ കൊല്‍ക്കത്ത നെെറ്റ് റെെഡേഴ്സിന് 37 റണ്‍സ് ജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് നേടി. ഇത് പിന്തുടര്‍ന്ന രാജസ്ഥാന് 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സ് നേടാനെ സാധിച്ചുളളു. രാജസ്ഥാൻ നിരയിൽ സഞ്ജുവിനും(8) തെവാട്ടിയയ്ക്കും(14) സ്മിത്തിനും(3) മികച്ച ബാറ്റിംഗ് കാഴ്ചവയ്ക്കാൻ ആയില്ല. 54 റൺസെടുത്ത ടോം കറൻ ആണ് രാജസ്ഥാൻ്റെ ടോപ്പ് സ്കോറർ.19ആം ഓവർ എറിഞ്ഞ നരേനെ മൂന്ന് സിക്സറുകൾ അടിച്ചാണ് ഇംഗ്ലീഷ് ഓൾറൗണ്ടർ അർധസെഞ്ചുറി കുറിച്ചത്.  ഉത്തപ്പയെ (2) ശിവം മവി പിടികൂടിയപ്പോൽ പരഗ് (1) ശുഭ്മൻ ഗില്ലിൻ്റെ കൈകളിൽ അവസാനിച്ചു. കൊൽക്കത്തക്കായി പന്തെറിഞ്ഞവരെല്ലാം തിളങ്ങി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top