കൊച്ചി: ലുലു മാള്‍ ഇന്ന് മുതല്‍ പൂര്‍ണമായും അടച്ചിടും. കോവിഡ് വ്യാപനത്തെതെത്തുടർന്ന് കളമശേരി 34-ാം വാർഡ് കണ്ടെയ്ന്‍മെൻ്റ് സോണമായി പ്രഖ്യാപിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് കളമശേരി 34-ാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണായി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചത്. ലുലുമാള്‍ ഇതില്‍ ഉള്‍പ്പെടും. ഇതോടെ മാള്‍ അടയ്ക്കുന്ന കാര്യം അധികൃതര്‍ അറിയിക്കുകയായിരുന്നു.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ മാള്‍ തുറക്കില്ലെന്നാണ് അറിയിപ്പ്. ചൊവ്വാഴ്ച മാത്രം 406 കോവിഡ് കേസുകളാണ് എറണാകുളം ജില്ലയിൽ റിപ്പോര്‍ട്ട് ചെയ്തത്.