Breaking News

സമരക്കാര്‍ വൈറസ് പകരാനുള്ള സാഹചര്യമുണ്ടാക്കുന്നു,101 പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്ത്  നടക്കുന്ന സമരങ്ങള്‍ വൈറസ് വ്യാപനത്തെ എളുപ്പമാക്കാന്‍ സഹായിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരങ്ങള്‍ തടഞ്ഞ 101 പൊലീസുകാര്‍ക്ക് കോവിഡ് ബാധിച്ചതായും അദ്ദേഹം പറഞ്ഞു.മനുഷ്യ ജീവനുകളേക്കാള്‍ വിലപ്പെട്ടതായി മറ്റൊന്നുമില്ലായെന്ന് എല്ലാവരും തിരിച്ചറിയണം. ജനാധിപത്യ സമൂഹത്തില്‍ പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനുകില്ല. എന്നാല്‍ പ്രതിഷേധിക്കുന്നവര്‍ അത് സമൂഹത്തെ ഒന്നടങ്കം അപകടപ്പെടുത്തികൊണ്ട് ചെയ്യുന്നതില്‍ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലാണ് കോവിഡ് വ്യാപനം രൂക്ഷമായിട്ടുള്ളത്. ഈ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ആള്‍ക്കൂട്ടം ഉണ്ടാക്കികൊണ്ടുള്ള സമരങ്ങളും പ്രതിഷേധങ്ങളും നടക്കുന്നു. നിരന്തരം ഈ പ്രശ്നം ചൂണ്ടികാണിച്ചിട്ടും സമരം നടത്തുന്നവര്‍ ഗൗരവകരമായ പരിഗണിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സമരങ്ങള്‍ തടയാന്‍ നിയുക്തരായ 101 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഒരു ഡിവൈഎസ്‌പി, ഒരു ഇന്‍സ്‌പെക്ടര്‍, 12 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 71 സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍, 8 സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 164 പ്രൈമറി കോണ്‍ഡാക്ടാണുള്ളത്. 171 പേരാണ് നിരീക്ഷണത്തില്‍.

സഹപ്രവര്‍ത്തകര്‍ക്ക് അസുഃഖം ബാധിക്കുന്നതിനാല്‍ നിരവധി പൊലീസുകാര്‍ ക്വാറന്റൈനിലാകുന്നു. കോവിഡ് പ്രതിരോധത്തില്‍ ഇത് വെല്ലുവിളിയാണ്. കോവിഡ് പ്രൊട്ടോകോള്‍ പാലിക്കാതെയാണ് സമരങ്ങള്‍. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഉത്തരവാദിത്വത്തതോടെ പെരുമാറണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.അക്രമസമരം നടത്തിയാലെ മാധ്യമശ്രദ്ധ ലഭിക്കുവെന്നുള്ള ചിന്ത മാറിയാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകുവെന്നും അദ്ദേഹം പറഞ്ഞു. ആത്മപരിശോധനയ്ക്ക് തയ്യാറാകണം. നമ്മുടെ സഹോദരങ്ങളെ മഹാമാരിക്ക് വിട്ടുകൊടുക്കില്ലെന്ന് തീരുമാനിക്കുകയും അതിന് ആവശ്യമായ ജാഗ്രത സ്വീകരിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

കോവിഡിനൊപ്പം ജിവിക്കേണ്ട ഈ ഘട്ടത്തില്‍ മുമ്ബുണ്ടായിരുന്ന ജീവിതത്തെ നാം അടിമുടി മാറ്റിയിട്ടുണ്ട്. യോഗങ്ങള്‍, വിദ്യാഭ്യാസം, വിവാഹം, കടകളുടെ പ്രവര്‍ത്തനം ഇങ്ങനെ എല്ലാ കാര്യങ്ങളും കോവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ സഹായകമായ രീതിയിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top